Celebrity

സീറ്റ്തര്‍ക്കം; ട്രെയിനില്‍ തുണിയൂരിയെറിഞ്ഞ്‌ മോഡലിന്റെ ബ്ലേഡ്‌ ആക്രമണം, ഞാനല്ല അതെന്ന് പ്രമുഖ സീരിയൽ താരം

മുംബൈ: ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ് ചെക്കറെയും റേസർ ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ജനൽച്ചില്ല് തകർക്കുകയും ചെയ്ത മോഡൽ അറസ്റ്റിലായി. ബന്ധാ-ഗംഗാനഗർ അരവാലി എക്സ്പ്രസിൽ വെച്ചാണ് താനെ സ്വദേശിയായ അന്തരാ സോഹം ബാനർജി (31) എന്ന മോഡൽ അക്രമം അഴിച്ചുവിട്ടത്. ഓഗസ്റ്റ് 12-ന് രാത്രി ബോറിവിലിക്കും ദഹാനുവിനും ഇടയിലായിരുന്നു ഈ സംഭവം നടന്നത്. വെബ് സീരീസ് ചിത്രീകരണത്തിനായി സൂറത്തിലേക്ക് പോകുകയായിരുന്ന യുവതി സ്ലീപ്പർ ക്ലാസ് ടിക്കറ്റുമായി എസി കോച്ചിൽ കയറി മറ്റൊരാളുടെ സീറ്റിൽ ഇരിക്കുകയായിരുന്നു. Read More…