Featured Sports

ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി സോ​ജ​ൻ; 22 വർഷം പഴക്കമുള്ള അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് തകര്‍ത്തു

ഭുവനേശ്വറിൽ നടക്കുന്ന അന്തർ സംസ്ഥാന ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം ആൻസി സോജന് ചരിത്ര നേട്ടം. ലോങ് ജമ്പിൽ 22 വർഷമായി തകരാതെ കിടന്ന അഞ്ജു ബോബി ജോർജിന്റെ ദേശീയ റെക്കോർഡാണ് തൃശ്ശൂർ സ്വദേശിയായ ആൻസി മറികടന്നത്. മത്സരത്തിൽ 6.88 മീറ്റർ ദൂരം ചാടിയാണ് ആൻസി ഈ പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവ് കൂടിയായ താരം ഈ തകർപ്പൻ പ്രകടനത്തോടെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതയും ഉറപ്പാക്കി. മത്സരത്തിന്റെ തുടക്കം Read More…