Featured Oddly News

അല്‍പ്പവസ്ത്രധാരണത്തെപ്പറ്റി പോസ്റ്റ്, സൈബർ ബുള്ളിയിംഗ്; ഇന്‍ഫ്‌ളുവന്‍സര്‍ ലൈവില്‍ വിഷം കഴിച്ചു

ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുപ്പത്തിരണ്ടുകാരിയായ പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ അനിത ബിഷ്‌ണോയി ഇൻസ്റ്റാഗ്രാം ലൈവിനിടെ വിഷം കഴിച്ചു. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ മഥുരാദാസ് മാത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ത്രീകളുടെ ഫാഷനെക്കുറിച്ചും വസ്ത്രധാരണ രീതികളെക്കുറിച്ചും സംസാരിക്കുന്ന ഒരു വീഡിയോ അനിത അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഉയരം കുറഞ്ഞതോ ശരീരം പ്രകടമാകുന്നതോ ആയ വസ്ത്രങ്ങൾ ധരിക്കുന്നവരെ ചോദ്യം ചെയ്തുകൊണ്ടുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്കും ട്രോളുകൾക്കും കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച രാവിലെ 11:30 Read More…