ആകാശത്തുനിന്ന് മീനുകൾ മഴയായി പെയ്യുന്നത് എങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? 1947 ഒക്ടോബർ 23-ന് ലൂസിയാനയിലെ മാർക്‌സ്‌വില്ലെയിലെ താമസക്കാർ സാക്ഷ്യം വഹിച്ചത് അത്തരത്തിലുള്ള ഒരു അപൂർവ്വ പ്രതിഭാസത്തിനാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം, മീൻ പിടുത്തത്തെക്കുറിച്ചും ജലജീവികളെക്കുറിച്ചും പഠനം നടത്തുന്ന ഡോ. അലക്സാണ്ടർ ദിമിത്രിയേവിച്ച് ബജ്കോവും ഭാര്യയും ഒരു ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുറത്ത് മീൻമഴ പെയ്യുന്നതായി വെയ്റ്റർ അവരെ അറിയിക്കുന്നത്. ദമ്പതികൾ പുറത്തിറങ്ങി നോക്കിയപ്പോൾ ടൗൺ കോർട്ട്ഹാൗസിന് ചുറ്റും മീനുകൾ ചിതറിക്കിടക്കുന്നതാണ് കണ്ടത്. ഏകദേശം 1,000 അടി Read More…

