ചൈനയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ, ചെറിയ കുട്ടിയെയും കൈയ്യിലെടുത്ത് ഒരു സ്ത്രീ ജീവനുള്ള കൂറ്റൻ ആമയുടെ പുറത്തു കയറി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ജനരോഷമാണ് ഉയരുന്നത്. ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഫോഷാനിലുള്ള ചാങ്‌ലു ടൂറിസം ആൻഡ് ലെഷർ പാർക്കിലെ ആമകളുടെ അനുഭവ മേഖലയിലാണ് ഈ സംഭവം നടന്നത്. വീഡിയോയിൽ ഒരു സ്ത്രീ തന്റെ കൊച്ചുമകളെയും എടുത്തുകൊണ്ട് ആഫ്രിക്കൻ സ്പർഡ് ഇനത്തിൽപ്പെട്ട ആമയുടെ പുറത്തു കയറി നിൽക്കുന്നത് കാണാം. ഭാരം താങ്ങാനാവാതെ ആമ മുന്നോട്ട് നീങ്ങാൻ പ്രയാസപ്പെടുന്നതും Read More…

