Featured Sports

‘ഞാന്‍ നിന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുമ്പോൾ നീ മറ്റൊരാളുമായി കറങ്ങുന്നു..’: നോയറിനെതിരെ രൂക്ഷ വിമർശനവുമായി അനികയുടെ പോസ്റ്റ്

ജർമൻ ഗോൾകീപ്പർ മാനുവൽ നോയറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഭാര്യ അനിക ബിസൽ. ഇരുവരും വേർപിരിഞ്ഞെന്ന വാർത്തകൾക്കിടെ, ഗർഭിണിയായ പങ്കാളിയെ വഞ്ചിക്കുന്ന പുരുഷന്മാരെ രൂക്ഷമായി വിമർശിക്കുന്ന കുറിപ്പ് അനിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ചർച്ചയായി. ഗർഭിണിയായ പങ്കാളിയെ വഞ്ചിക്കുന്ന പുരുഷന്മാരുടെ പെരുമാറ്റം സ്വാർഥവും അനാദരവും കടുത്ത വേദനയുണ്ടാക്കുന്നതുമാണെന്ന് പറയുന്ന ഒരു കുറിപ്പാണ് അനിക റീപ്പോസ്റ്റ് ചെയ്തത്. ഓഗസ്റ്റിൽ ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നതിന് പിന്നാലെ 40 വയസ്സുകാരനായ നോയറും 26 വയസ്സുകാരിയായ അനികയും വേർപിരിഞ്ഞതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് Read More…