Featured Good News

‘നാന്‍ജിംഗിന്റെ മാലാഖ’ ; ആത്മഹത്യയില്‍ നിന്നും രക്ഷിച്ചത് 469 വിഷാദരോഗികളെ ; പാലത്തില്‍നിന്ന് ചാടാതെ തടഞ്ഞു

ഓരോരുത്തരുടേയും മാനസികാവസ്ഥ വ്യത്യസ്തമാണ്. ജീവിത പ്രതിസന്ധികളെ ചിലര്‍ അസാധാരണ മനോധൈര്യത്തോടെ മറികടക്കുമ്പോള്‍ മറ്റുചിലര്‍ പെട്ടെന്ന് എടുക്കുന്ന തീരുമാനത്തില്‍ ആത്മഹത്യയില്‍ അഭയം തേടും. മരണത്തിന് തൊട്ടുമുമ്പുള്ള ഏറ്റവും പ്രധാനപ്പെട്ട ആ നിമിഷമാണ് സന്നദ്ധപ്രവര്‍ത്തകന്‍ ചെന്‍ നിരാശരായ ആ മനുഷ്യരുമായി സംസാരിക്കാന്‍ തെരഞ്ഞെടുക്കുന്നത്. അദ്ദേഹം നല്‍കിയ ആത്മവിശ്വാസത്തില്‍ ആത്മഹത്യയില്‍ നിന്നും ജീവിതത്തിലേക്ക് പിന്തിരിഞ്ഞ് കയറിയത് നൂറുകണക്കിന് പേരാണ്. ചൈനയിലെ ആത്മഹത്യാ പ്രതിരോധ സന്നദ്ധപ്രവര്‍ത്തകനാണ് ചെന്‍ സി. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാന നഗരമായ നാന്‍ജിംഗിലെ യാങ്‌സി നദിക്ക് കുറുകെയുള്ള Read More…