Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിര്‍ഭാഗ്യം മെസ്സിയുടെ കാലത്ത് ജനിച്ചത്; ആരാണ് ഗ്രേറ്റെന്ന് മുന്‍ സഹതാരം

എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരമെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സമീപകാല അവകാശവാദത്തിന് മറുപടിയുമായി റയല്‍മാഡ്രിഡിലെ മുന്‍ സഹതാരമായ അര്‍ജന്റീനക്കാരന്‍ എയ്ഞ്ചല്‍ ഡി മരിയ. മറ്റാരുമല്ല താനാണ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്നും തന്നെപ്പോലെ വേറൊരുത്തനുമില്ലെന്നുമുള്ള റൊണാള്‍ഡോയുടെ അമിത വിശ്വാസത്തെ തള്ളിക്കൊണ്ട് ഡി മരിയ രംഗത്ത് വന്നു. ഇന്‍ഫോബീയുടെ മൈ സെലക്ഷന്‍ എന്ന പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, ഡി മരിയ റൊണാള്‍ഡോയുടെ മത്സരസ്വഭാവം അംഗീകരിക്കാന്‍ തയാറായെങ്കിലും ലയണേല്‍ മെസ്സി റൊണാള്‍ഡോയെക്കാള്‍ മെച്ചപ്പെട്ട താരമാണെന്ന് പറഞ്ഞു. ലയണല്‍ മെസ്സിയുടെ നേട്ടങ്ങള്‍ Read More…

Sports

മെസ്സി അടുത്തതായി നോട്ടമിട്ടിരിക്കുന്നത് ഡി മരിയയെ ? ഇന്റര്‍മിയാമിയിലേക്ക് ചേക്കേറുന്നു

അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലേക്ക് ചേക്കേറിയ ലിയോണേല്‍ മെസ്സി ക്ലബ്ബിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്. ഇതിനകം സെര്‍ജിയോ ബുസ്‌കെറ്റ്‌സിനെയും ജോര്‍ഡി ആല്‍ബയേയും ലൂയി സുവാരസിനെയും തന്റെ ക്ലബ്ബ് ഇന്റര്‍മയാമിയിലേക്ക് കൊണ്ടുവന്ന മെസ്സി തന്റെ ദേശീയടീമിലെ മറ്റൊരു കൂട്ടുകാരന്‍ ഏഞ്ചല്‍ ഡി മരിയയെയും എത്തിക്കാനുള്ള നീക്കത്തില്‍. താരവുമായി ക്ലബ്ബ് അധികൃതര്‍ ചര്‍ച്ച നടത്തുന്നു. നിലവില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ ബെന്‍ഫിക്കയുടെ താരമായ ഡി മരിയയുടെ കരാര്‍ ഈ വേനല്‍ക്കാലത്ത് അവസാനിച്ച് സ്വതന്ത്ര ഏജന്റായി മാറിയേക്കാം. ബെനഫിക്ക വിടുന്നതോടെ അര്‍ജന്റീനയിലെ റൊസാരിയോ സെന്‍ട്രലിലേക്ക് Read More…

Sports

ഏയ്ഞ്ചല്‍ ഡി മരിയയുടെ വണ്ടര്‍ ഗോള്‍; കോര്‍ണറില്‍ നിന്നും നേരിട്ട് പന്ത് വലയില്‍ എത്തിച്ചു

അര്‍ജന്റീനയുടെ സൂപ്പര്‍താരം ഏയ്ഞ്ചല്‍ ഡി മരിയയുടെ വണ്ടര്‍ ഗോള്‍ പോര്‍ച്ചുഗല്‍ ടീം ബെന്‍ഫിക്കയ്ക്ക് യൂറോപ്യന്‍ സ്വപ്‌നം സജീവമായി നിലനിര്‍ത്താന്‍ അവസരം നല്‍കി. ചൊവ്വാഴ്ച ആര്‍ബി സാല്‍സ്ബര്‍ഗിനെതിരായ മത്സരത്തില്‍ ഒരു കോര്‍ണറില്‍ നിന്ന് എയ്ഞ്ചല്‍ ഡി മരിയ നേരിട്ട് വലകുലുക്കി. ഗ്രൂപ്പ് ഡിയുടെ യൂറോപ്പ ലീഗ് മത്സരത്തിലായിരുന്നു ഡി മരിയയുടെ വണ്ടര്‍ഗോള്‍. ഓസ്ട്രീയന്‍ ടീം സാല്‍സ്ബര്‍ഗിനെതിരേയായിരുന്നു ഗോള്‍. ബെനഫിക്കയ്ക്ക് വിജയം അനിവാര്യമായ മത്സരത്തിലായിരുന്നു ഡി മരിയയുടെ ഗോള്‍ . അര്‍ജന്റീന ഫോര്‍വേഡ് സഹതാരം ഓര്‍ക്കുന്‍ കൊക്കുവിന് നേരെ തൊടുത്തുവിട് Read More…