Celebrity Sports

റോഡ് റോളർ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് മുൻ ഇംഗ്ലണ്ട് താരം; വീഡിയോ വൈറൽ

തായ്‌ലൻഡിൽ പി.ടി പ്രച്ചുവപ് – പട്ടാണി എഫ്.സി മത്സരത്തിന് മുന്നോടിയായുള്ള വാം-അപ്പിനിടെ മുൻ ഇംഗ്ലണ്ട് താരം ആന്ദ്രോസ് ടൗൺസെൻഡ് പിച്ച് റോളറിന് അടിയിൽപ്പെട്ട് വൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വായുവിൽ ഉയർന്നുവന്ന പന്ത് ബാക്ക്ഹീൽ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നിലൂടെ വന്ന റോളർ താരത്തെ ഇടിച്ചിട്ടത്. വീഡിയോ ദൃശ്യങ്ങളിൽ റോളർ അദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിപ്പോകുന്നതായാണ് കാണുന്നത്. എങ്കിലും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ടൗൺസെൻഡ് പിന്നീട് ഈ മത്സരത്തിൽ കളിക്കുകയും ചെയ്തു. വീഡിയോയിൽ ടൗൺസെൻഡ് പന്തിനായി മുകളിലേക്ക് ചാടുമ്പോഴാണ് Read More…