എഐ വന്നത് കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ചെയ്യാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അതിന്റെ മറുവശം എന്ന നിലയില്‍ തൊഴില്‍ പോകുമെന്ന ആശങ്കയും ശക്തമാണ്. ഇതിനിടയിലാണ് ചൈനയിലെ ഒരു റെസ്‌റ്റോറന്റിലെ പരിചാരക ആള്‍ക്കാരെ സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നത്. ചൈനയിലെ ചോങ്കിംഗിലെ ക്വിന്‍ റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന ഒരു ആന്‍ഡ്രോയിഡ് പരിചാരിക ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരുന്നു. റെസ്റ്റോറന്റില്‍ പരിചാരികയായി ജോലി ചെയ്യുന്ന ഒരു ഹ്യൂമനോയിഡ് റോബോട്ടിന്റെ ദൃശ്യം ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൂയിനില്‍ പെട്ടെന്ന് വൈറലാകുകയും ചെയ്തിരുന്നു. Read More…