ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ മദ്യം പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ രണ്ട് വ്യക്തികളുടെ ചിത്രങ്ങൾ അവരുടെ വേറിട്ട ഭാവങ്ങൾ കാരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബോണ്ടിയാൽഗാം ക്രോസിംഗിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് 21 കുപ്പി മദ്യവുമായി ഇവർ പിടിയിലായത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനന്ത്നാഗ് പൊലീസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. എക്സൈസ് ആക്ട് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത വിവരം അറിയിക്കാൻ പങ്കുവെച്ച ചിത്രമാണ് ആളുകളുടെ Read More…

