കുട്ടിക്കാലത്തെ മനോഹരമായ ഓർമ്മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒന്നാണ് മാഗി. അവധി ദിവസങ്ങളിലും മഴയുള്ള വൈകുന്നേരങ്ങളിലും അമ്മ തയ്യാറാക്കി നൽകുന്ന ചൂടുപറക്കുന്ന മാഗി ഇപ്പോഴും പലരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ്. എന്നാൽ അമൃതസറിലെ ഒരു കൂട്ടം ആളുകൾ ചേർന്ന് 1,000 പാക്കറ്റ് മാഗി ഉപയോഗിച്ച് കൂറ്റൻ ‘മാഗി ലംഗാർ’ (സൗജന്യ ഭക്ഷണ വിതരണം) സംഘടിപ്പിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. വീഡിയോയിൽ, പ്രദേശവാസികളായ ആളുകൾ മാഗി പാക്കറ്റുകൾ തുറന്ന് കഷണങ്ങളാക്കുന്നത് കാണാം. വലിയൊരു പാത്രത്തിൽ വെണ്ണയും എണ്ണയും ഒഴിച്ച് വറുത്ത Read More…

