Oddly News

എന്തുചെയ്യാനാ? പൂസായിപ്പോയി… മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് 12-കാരിക്ക് പരിക്ക് ; കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തി

പഞ്ചാബിലെ അമൃത്‌സറിലുള്ള സുൽത്താൻവിൻഡ് റോഡിൽ മദ്യപിച്ച പോലീസ് കോൺസ്റ്റബിൾ ഓടിച്ചതെന്ന് കരുതപ്പെടുന്ന കാറിടിച്ച് 12 വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെയാണ് കാർ ഇടിച്ചത്. കാറിനടിയിൽ കുടുങ്ങിപ്പോയ കുട്ടിയെ നാട്ടുകാരും വഴിയാത്രക്കാരും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അപകടസമയത്ത് പ്രതിയായ അമൃത്പാൽ സിംഗ് എന്ന കോൺസ്റ്റബിൾ മദ്യലഹരിയിലായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു. അപകടത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ രോഷാകുലരായ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിന് Read More…