Crime

അമിത്തിന്റെ അടക്കം ഒളിപ്പിച്ച 3 വാഹനങ്ങൾ കൂടി പിടിച്ചെടുത്തു; ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ ഹാജരാക്കണം, ദുല്‍ഖറിനും അമിത്തിനും ഇ.ഡി. നോട്ടീസ്‌

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് മൂന്ന് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു. നടൻ അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങളും പാലക്കാട് സ്വദേശിയുടെ ഒരു വാഹനവുമാണ് പിടിച്ചെടുത്തത്. വാഹനങ്ങള്‍ കൊച്ചിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നുവെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഇതിനിടെ ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട്‌ സിനിമാതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും അമിത്‌ ചക്കാലയ്‌ക്കലിനും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) നോട്ടീസ്‌ നല്‍കും. ഇ.ഡി. റെയ്‌ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമായിരിക്കും നടപടി. ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ ഹാജരാക്കാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കി. നിയമപരമായ നടപടിക്രമങ്ങള്‍ Read More…