ആമിര്‍ഖാന്റെ ആദ്യ സംരംഭമായ താരേ സമീന്‍ പറിന്റെ രണ്ടാം ഭാഗമായ സിതാരേ സമീന്‍പര്‍ വലിയ ശ്രദ്ധനേടിയിരിക്കെ താരത്തിനൊപ്പം സിനിമയില്‍ എത്തുന്ന നടി ജെനലീയ ദേശ്മുഖുമായുള്ള പ്രായ വ്യത്യാസം വലിയ ചര്‍ച്ചയാകുന്നു. ഇരുവരും തമ്മിലുള്ള 23 വയസ്സിന്റെ വ്യത്യാസവും ആമിറിന്റെ അനന്തിരവന്‍ ഇമ്രാന്‍ഖാന്റെ അരങ്ങേറ്റ നായികയാണ് ജെനലിയ ഡിസൂസ എന്നതുമാണ് ചര്‍ച്ച. കഴിഞ്ഞ വര്‍ഷം അവരുടെ വരാനിരിക്കുന്ന ചിത്രമായ സിതാരെ സമീന്‍ പറിന്റെ സെറ്റില്‍ നിന്ന് ആമിര്‍ ഖാന്റെയും ജെനീലിയ ദേശ്മുഖിന്റെയും ചിത്രം വൈറലായപ്പോള്‍, ആരാധകര്‍ വ്യക്തമായും ആവേശത്തിലായിരുന്നു. Read More…

