ഉപയോഗശൂന്യമായ ഒരു പ്ലാസ്റ്റിക് കുപ്പി നിങ്ങളുടെ അടുത്ത ലഘുഭക്ഷണത്തിന്റെ ഭാഗമായാൽ എങ്ങനെയിരിക്കും? സതേൺ ഇല്ലിനോയിസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ പ്ലാസ്റ്റിക്കും കാർഷിക അവശിഷ്ടങ്ങളും ഉപയോഗിച്ച് പ്രോട്ടീൻ സമ്പുഷ്ടമായ കുക്കികൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ‘മൈക്രോബൈറ്റ്സ്’ (µBites) എന്ന് പേരിട്ടിരിക്കുന്ന ഈ വിചിത്രമായ ഭക്ഷണം, ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളിൽ ബഹിരാകാശയാത്രികർക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി നാസ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് തയ്യാറാക്കുന്നത്. പ്രകൃതിദുരന്തങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും കടുത്ത ഭക്ഷ്യക്ഷാമമുള്ള പ്രദേശങ്ങളിലും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന് ഗവേഷകർ പറയുന്നു. കുടിവെള്ള കുപ്പികൾ നിർമ്മിക്കാൻ Read More…

