അറുപത്താറാമത്തെ വയസ്സില്‍ തന്റെ പത്താമത്തെ കുഞ്ഞിന് ജന്മം നല്‍കി ജര്‍മന്‍ വനിത. കഴിഞ്ഞയാഴ്ചയാണ് 9 മക്കളുള്ള അലക്‌സാന്‍ഡ്രിയ തന്റെ പത്താമത്തെ ആൺകുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ഫിലിപ്പ് എന്ന് പേര് നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന് 3 കിലോ തൂക്കമുണ്ട്.ഈ പ്രായത്തില്‍ ഗര്‍ഭധാരണം ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്നുവെന്നും ഐ വി എഫ് പോലെയുള്ള മാര്‍ഗങ്ങളെ ആശ്രയിക്കാതെയാണ് ഗര്‍ഭിണിയായതെന്നും അലക്‌സാന്‍ഡ്രിയ വിശദീകരിച്ചു. വലിയ കുടുംബമെന്നതില്‍ കാര്യമില്ല. കുട്ടികളെ നന്നായി വളര്‍ത്തുന്നതാണ് പ്രധാനമെന്നും അവര്‍ പറയുന്നു. Read More…