തന്റെ മൂത്ത മകൾ ഐശ്വര്യയ്ക്കെതിരെ പ്രചരിക്കുന്ന വ്യാജവും അപകീർത്തികരവുമായ വാർത്തകൾക്കെതിരെ നിയമനടപടിയുമായി നടൻ അർജുൻ സർജ. മകളുടെ വ്യക്തിജീവിതത്തെയും ദാമ്പത്യത്തെയും കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ചെന്നൈ പൊലീസിൽ പരാതി നൽകി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അർജുൻ തന്റെ നിലപാട് വ്യക്തമാക്കിയത്. അർജുന്റെ ഇളയ മകൾ അഞ്ജനയുടെ ഇറ്റലിയിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഐശ്വര്യയ്ക്കെതിരെ സൈബർ ആക്രമണം തുടങ്ങിയത്. കഴിഞ്ഞ മാസം ഒക്ടോബർ 19-നായിരുന്നു അഞ്ജനയുടെ വിവാഹം. ഈ Read More…

