മദ്യപാനത്തിന് അടിമയായിരുന്ന കാലത്ത് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും ചെയ്ത തെറ്റുകളെക്കുറിച്ചും തുറന്നുപറഞ്ഞ് മുതിർന്ന ബോളിവുഡ് താരം പിയൂഷ് മിശ്ര. മദ്യാസക്തി ഒരാളെ പൂർണ്ണമായും നശിപ്പിക്കുമെന്നും അതിൽ നിന്ന് മോചനം നേടുക എന്നത് വൈദ്യശാസ്ത്രത്തിന് പോലും പ്രവചിക്കാനാവാത്ത ഒന്നാണെന്നും ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ താൻ മറ്റുള്ളവരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും എന്നാൽ ഒരിക്കൽ പോലും ആ അവസ്ഥയിൽ സിനിമ സെറ്റുകളിൽ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ കാലഘട്ടത്തിൽ മദ്യം ഉള്ളിലെത്തുന്നത് വരെ ശരീരം Read More…
Tag: Alcohol addiction
‘ഭർതൃവീട്ടിൽ ജീവിക്കേണ്ടവളായി വളർത്തി, മദ്യപാനം ശീലിച്ചത് ചെന്നുകയറിയ വീട്ടിൽ നിന്ന്, രാവിലെ വയറ്റിപ്പിഴപ്പിനായി ഓടണം; വെളിപ്പെടുത്തി ഉർവശി
മദ്യപാനം തുടങ്ങിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഉര്‍വശി. ആദ്യ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് താന്‍ മദ്യപാനം ശീലിച്ചതെന്നും പിന്നീടത് നിര്‍ത്താൻ പ്രയാസമായിരുന്നുവെന്നും നടി പറയുന്നു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ഉർവശിയുടെ വാക്കുകൾ: “ആദ്യവിവാഹം കഴിഞ്ഞു ചെല്ലുമ്പോൾ ആ വീട്ടിൽ നമ്മുടെ വീട്ടിലെ ചിട്ടകളായിരുന്നില്ല. അവിടെ എല്ലാവരും ഫോർവേർഡ് ആയ ആളുകൾ ആണ്. ഡ്രിങ്ക്‌സും ഭക്ഷണവും എല്ലാം ഒരുമിച്ച് ഇരുന്നു കഴിക്കുന്നു. അമ്മയും മക്കളും ഒക്കെ ഒരുമിച്ചിരുന്നു ഡ്രിങ്ക്സ് ഒക്കെ കഴിക്കുന്ന ആളുകൾ! അങ്ങനെയുള്ള അന്തരീക്ഷത്തിൽ ചെല്ലുമ്പോൾ Read More…


