ആലപ്പുഴ പുന്നപ്ര ശാന്തി ഭവൻ അഗതിമന്ദിരത്തിലെ ജീവനക്കാരി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സ്ഥാപന നടത്തിപ്പുകാരൻ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിലായി. ജീവനക്കാരിയോട് ലൈംഗിക ചേഷ്ടകൾ കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പോലീസ് നടപടിയെടുക്കാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേസെടുത്തതോടെ ഒളിവിൽ പോയ പ്രതി, കഴിഞ്ഞ ദിവസം പരാതിക്കാരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ അന്വേഷണം ഊർജിതമാക്കിയതോടെ മറ്റ് വഴികളില്ലാതെ ആൽബിൻ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ശാന്തിഭവനിൽ നഴ്‌സായി ജോലി ചെയ്തിരുന്ന 25-കാരിയാണ് പരാതി നൽകിയത്. മൂന്ന് മാസം മുൻപ് ജോലിക്കെത്തിയ Read More…

