ഉത്തർപ്രദേശിലെ അക്ബർപൂരിൽ സ്വന്തം മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയെ വീടിനടുത്തുള്ള ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ നാല് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് നാടിനെ നടുക്കിയ ഈ പുതിയ വിവരം പുറത്തുവരുന്നത്. കോട്‌വാലി നഗർ പോലീസ് പരിധിയിലെ മുറാദാബാദ് പ്രദേശത്താണ് ശനിയാഴ്ച ഉച്ചയോടെ നാല് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവസമയം ഒളിവിലായിരുന്ന മാതാവ് ഘാസിയ ഖാത്തൂണിനായി പോലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവുമായുണ്ടായ തർക്കത്തെത്തുടർന്ന്, കുട്ടികൾക്ക് മയക്കുമരുന്ന് നൽകിയ Read More…

