Featured Sports

എന്നാലും എന്തായിരിക്കും ആ കുറിപ്പിൽ? വൈറലായി ആകാശ് സിങ്ങിന്റെ വേറിട്ട വിക്കറ്റ് ആഘോഷം- വീഡിയോ

ക്രിക്കറ്റ് മൈതാനങ്ങളിൽ വിക്കറ്റ് നേട്ടത്തിന് ശേഷം ബൗളർമാർ പലവിധത്തിൽ ആഘോഷിക്കാറുണ്ട്. എന്നാൽ ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള മത്സരത്തിൽ കണ്ടത് ഏറെ വ്യത്യസ്തമായ ഒരു വിക്കറ്റാഘോഷമായിരുന്നു. ലഖ്‌നൗവിനായി കളിച്ച ആകാശ് മഹാരാജ് സിങ്ങാണ് ഈ വ്യത്യസ്തമായ ആഘോഷത്തിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ കവർന്നത്. തന്റെ ആദ്യ മത്സരത്തിൽ തന്നെ ചെന്നൈയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ വിറപ്പിക്കുന്ന പ്രകടനമാണ് ആകാശ് പുറത്തെടുത്തത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസൺ, ഉർവിൽ പട്ടേൽ എന്നീ Read More…