മധ്യപ്രദേശിലെ ബിയോറയിലുള്ള അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച് വാർത്തകളിൽ ഇടംനേടിയ 21കാരനാണ് ‘ബിട്ടു തബാഹി’ എന്ന് അറിയപ്പെടുന്ന സുരേന്ദ്ര സിങ് ചൗധരി. സാമ്പത്തിക പിൻബലമോ അത്യാധുനിക യന്ത്രങ്ങളോ ഇല്ലാതെ, വെറുമൊരു മൺവെട്ടിയും നിശ്ചയദാർഢ്യവും മാത്രം കൈമുതലാക്കിയാണ് ബിട്ടു മാസങ്ങളെടുത്ത് സ്വന്തം കൈകൊണ്ട് നദി വൃത്തിയാക്കിയത്. എന്നാൽ മാസങ്ങൾക്കിപ്പുറം ആ നദിയുടെ അവസ്ഥ വീണ്ടും പഴയപടിയായിരിക്കുകയാണ്. അജ്നാർ നദി വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതിനെത്തുടർന്ന് പ്രതികരണവുമായി ബിട്ടു തന്നെ രംഗത്തെത്തിയിട്ടുണ്ട്. നദി ശുചീകരിക്കാൻ Read More…

