കൗമാരപ്രായത്തിലെ പ്രണയവും അതിന്റെ പരിഭ്രമങ്ങളുമൊക്കെ ജീവിതത്തിലെ മറക്കാനാകാത്ത ഓർമ്മകളാണ്. എന്നാൽ പുതിയ തലമുറയായ ‘ജെൻ ആൽഫ’ (Gen Alpha) ഇത്തരം സ്വാഭാവിക ബന്ധങ്ങളിൽ നിന്ന് അകന്നുമാറി ഡിജിറ്റൽ ലോകത്തേക്ക് ചേക്കേറുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രവചനാതീതമായ മനുഷ്യബന്ധങ്ങൾക്ക് പകരം നിയന്ത്രിക്കാൻ എളുപ്പമുള്ള എഐ (AI) ചാറ്റ്ബോട്ടുകളെയാണ് പല കൗമാരക്കാരും ഇപ്പോൾ പ്രണയ പങ്കാളികളായി തിരഞ്ഞെടുക്കുന്നത്. ബ്രിട്ടനിലെ ‘മെയിൽ അലൈസ്’ നടത്തിയ പഠനമനുസരിച്ച്, 12-നും 16-നും ഇടയിൽ പ്രായമുള്ള 20 ശതമാനം ആൺകുട്ടികൾക്കും എഐ ചാറ്റ്ബോട്ടുകളുമായി പ്രണയത്തിലായ സുഹൃത്തുക്കളുണ്ട്. Read More…

