അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മനുഷ്യൻ ‘സൂപ്പർഇന്റലിജന്റ്’ നിർമ്മിത ബുദ്ധി (AI) യന്ത്രങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് യുകെയിലെ അലൻ ട്യൂറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ബുധനാഴ്ച പുറത്തുവിട്ട ഈ റിപ്പോർട്ടിൽ, എഐ മനുഷ്യന്റെ കഴിവുകളെ മറികടക്കുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നും എഐയുടെ വികസനത്തിൽ വലിയ നിയന്ത്രണങ്ങളും അന്താരാഷ്ട്ര സഹകരണവും ആവശ്യമാണെന്നും വ്യക്തമാക്കുന്നു. എഐ സാങ്കേതികവിദ്യ സ്വയം വികസിക്കുമ്പോൾ, നിർണായകമായ പല ചുമതലകളും മനുഷ്യൻ യന്ത്രങ്ങളെ ഏൽപ്പിക്കുകയും ഒടുവിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് Read More…

