Featured Oddly News

ജനൽ തകർന്ന് പകുതി ശരീരവും പറക്കുന്ന വിമാനത്തിന് പുറത്ത്! യാത്രികനെ വലിച്ച് കയറ്റി സഹയാത്രക്കാർ- വീഡിയോ

ബെർലിൻ: വിമാനയാത്രയ്ക്കിടെ ജനൽപ്പാളി തകർന്ന് പകുതിയോളം പുറത്തേക്ക് തെറിച്ചുപോയ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗ്രീസിൽ നിന്നും ജർമനിയിലേക്ക് പുറപ്പെട്ട റയാൻ എയർ വിമാനത്തിലാണ് സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സീറ്റ്‌ബെൽറ്റ് ധരിച്ചിരുന്നതിനാലും കൂടെയുണ്ടായിരുന്ന സഹയാത്രക്കാർ കൃത്യസമയത്ത് ഇടപെട്ട് ഉള്ളിലേക്ക് വലിച്ചുകയറ്റിയതിനാലുമാണ് ഈ സെർബിയൻ സ്വദേശിയുടെ ജീവൻ തിരികെ കിട്ടിയത്. വിനോദസഞ്ചാരിയായ ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്രീസിലെ തെസലോനികിയിൽ നിന്നും ജർമനിയിലെ മെമ്മിംഗവനിലേക്ക് പോവുകയായിരുന്ന വിമാനം വടക്കൻ മാസിഡോണിയയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഈ അപകടം Read More…