മുംബൈ ലോക്കൽ ട്രെയിനിലെ പതിവ് തിരക്കിനിടയിലേക്ക് അപ്രതീക്ഷിതമായി ഒരു ‘എയർ ഹോസ്റ്റസ്’ കടന്നുവന്നാൽ എങ്ങനെയുണ്ടാകും? ഇൻസ്റ്റാഗ്രാം ചലഞ്ചിന്റെ ഭാഗമായി എയർ ഹോസ്റ്റസിന്റെ വേഷം ധരിച്ച് ട്രെയിനിൽ യാത്രക്കാരെ രസിപ്പിച്ച ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്രണയ് ജോഷിയാണ് തന്റെ ഫോളോവേഴ്സിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഈ രസകരമായ പ്രകടനം നടത്തിയത്. ചുവന്ന നിറത്തിലുള്ള കാബിൻ ക്രൂ യൂണിഫോമും സ്കർട്ടും കോട്ടും ധരിച്ചാണ് പ്രണയ് ട്രെയിനിൽ കയറിയത്. “ഞാൻ ലേഡീസ് കോച്ചിൽ കയറണോ Read More…

