ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ലോകത്ത് ശ്രദ്ധേയനായ ഒരു വ്യക്തിത്വമായി വളർന്നു വരികയാണ് റൗൾ ജോൺ അജു എന്ന 16-കാരൻ. കൊച്ചി കുന്നുംപുറത്തുള്ള നോർത്ത് ഇടപ്പള്ളി ജി.എച്ച്.എസ്.എസ് വിദ്യാലയത്തിൽ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയായ ഈ കൗമാരക്കാരൻ, പഠനത്തോടൊപ്പം ഒരു എ.ഐ കമ്പനിയും വിജയകരമായി നടത്തിവരുന്നു. “ഇന്ത്യയുടെ എ.ഐ കിഡ്” എന്ന് ജനപ്രിയമായി അറിയപ്പെടുന്ന റൗൾ, എ.ഐ ടൂളുകൾ വികസിപ്പിച്ചും ആളുകൾക്ക് സാങ്കേതികവിദ്യയിൽ പരിശീലനം നൽകിയുമാണ് ഈ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയത്. ഭൂരിഭാഗം കൗമാരക്കാരും പോക്കറ്റ് മണിക്കും Read More…

