Health

ചാറ്റ് ജി.പി.ടിയുടെ ഉപദേശം കേട്ട് അപസ്മാര മരുന്ന് കുറച്ചു; യുവതിക്ക് ദാരുണാന്ത്യം! ഡോസ് കുറയ്ക്കല്‍ ഡോക്ടർമാരിൽ നിന്ന് മറച്ചുവെക്കാൻ ചാറ്റ്‌ബോട്ട് ഉപദേശിച്ചുവെന്ന് ആരോപണം

സീയാറ്റിലിൽ 31-കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ മരണം, മെഡിക്കൽ ആവശ്യങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്‌ബോട്ടുകളെ ആശ്രയിക്കുന്നതിലെ ഗുരുതരമായ അപകടസാധ്യതകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. അപസ്മാര രോഗിയായിരുന്ന ബോവെൻ വാൻ 2026 ഫെബ്രുവരിയിലാണ് മരിച്ചത്. ഡോക്ടറുടെ മേൽനോട്ടമില്ലാതെ പ്രിസ്ക്രിപ്ഷൻ മരുന്നിന്റെ അളവ് കുറയ്ക്കാൻ ചാറ്റ്ജിപിടി മകളെ സഹായിച്ചുവെന്ന് ആരോപിച്ച് വാനിന്റെ മാതാപിതാക്കൾ ഓപ്പൺഎഐക്കും (OpenAI) സി.ഇ.ഒ സാം ആൾട്ട്മാനുമെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഒക്ടോബർ 27-ന് ഫയൽ ചെയ്ത ഹർജി പ്രകാരം, അപസ്മാരത്തിനുള്ള ലാമോട്രിജിൻ (lamotrigine) എന്ന മരുന്നിന്റെ അളവ് Read More…