ടിറാനെ: നിര്‍മിത ബുദ്ധി (എ.ഐ)യില്‍ പിറവിയെടുത്ത അല്‍ബേനിയന്‍ മന്ത്രി ഡിയേല ‘ഗര്‍ഭിണി’. ജന്മമെടുക്കാന്‍ പോകുന്നത് 83 കുട്ടികള്‍! ബെര്‍ലിനില്‍ നടന്ന രാജ്യാന്തര പരിപാടിയില്‍ അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി റാമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാര്‍ലമെന്റ് സെഷനുകള്‍ നഷ്ടമാകുന്ന അംഗങ്ങളെ സഹായിക്കാന്‍ ‘ഡിയേലയുടെ മക്കളെ’ ഉപയോഗിക്കാനാണു തീരുമാനമെന്ന് റാമ പറഞ്ഞു. പാര്‍ലമെന്റംഗങ്ങളുടെ സഹായികളെന്ന നിലയില്‍ ഇവര്‍ പ്രവര്‍ത്തിക്കും. സഭയില്‍ നടക്കുന്ന സര്‍വസംഭവങ്ങളും സഹായികള്‍ റെക്കോഡ് ചെയ്യും. ഏതെങ്കിലും സാഹചര്യത്തില്‍ പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അംഗങ്ങള്‍ക്ക് അന്നേദിവസം നടന്ന സംഭവങ്ങള്‍ Read More…

