70 വയസ്സുള്ള വയോധികനും ഭാര്യയും തങ്ങളെ സ്വന്തം വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നാരോപിച്ച് സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഒരു കുടുംബസ്വത്ത് തർക്കം വലിയ ചർച്ചയായിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ റാം ബിലാസ് കതാറ സഹായത്തിനായി അഭ്യർത്ഥിക്കുമ്പോൾ ഭാര്യ അരികിലിരുന്ന് കരയുന്നത് കാണാം. 75 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വീട്ടിൽ നിന്ന് മകനും മരുമകളും ചേർന്ന് 2022 ജനുവരിയിൽ തങ്ങളെ ഇറക്കിവിട്ടെന്നാണ് ഈ ദമ്പതികൾ ആരോപിക്കുന്നത്. അതിനുശേഷം വാടകവീട്ടിലാണ് കഴിയുന്നതെന്നും സഹായത്തിനായി അധികൃതരെ പലതവണ Read More…

