സൗഹൃദത്തിന്റെയും ജീവിതത്തിലെ രണ്ടാമൂഴത്തിന്റെയും ഹൃദയസ്പർശിയായ ഒരു കഥയാണ് ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ നിന്നും പുറത്തുവരുന്നത്. ഇവിടുത്തെ ഒരു വൃദ്ധസദനത്തിലെ അന്തേവാസികളായ രണ്ട് വയോധികർ തങ്ങളുടെ ശിഷ്ടകാലം ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. വൃദ്ധസദനത്തിലെ താമസത്തിനിടയിൽ പരസ്പരം ആശ്വാസവും മാനസിക പിന്തുണയും കണ്ടെത്തിയ 75-കാരനായ കനയ്യ ലാലും 63-കാരിയായ സബീനയുമാണ് നവംബർ 25-ന് വിവാഹിതരാകാൻ ഒരുങ്ങുന്നത്. ഘാഗസ് മേഖലയിലെ ദയോളിയിലുള്ള ‘അപ്നാ ഘർ’ വൃദ്ധസദനത്തിലെ അന്തേവാസികളാണ് ഇരുവരും. വ്യക്തിജീവിതത്തിൽ നേരിട്ട ഏകാന്തതയ്ക്കും പ്രയാസകരമായ സാഹചര്യങ്ങൾക്കും ശേഷം ജീവിതത്തിൽ ഒരു Read More…

