ഒരു സെക്യൂരിറ്റി ജീവനക്കാരൻ തന്റെ ഉച്ചഭക്ഷണത്തിന്റെ വീഡിയോ പങ്കുവെച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കമ്പനി കാന്റീനിൽ നിന്ന് ലഭിക്കുന്ന ഈ പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും അതിനേക്കാളേറെ അതിന്റെ തുച്ഛമായ വിലയുമാണ് ആയിരക്കണക്കിന് ആളുകളെ ആകർഷിച്ചത്. ആനന്ദ് കുമാർ എന്ന സെക്യൂരിറ്റി ജീവനക്കാരൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 3,34,000-ത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. മൊരിഞ്ഞ പപ്പടം, പാവയ്ക്ക തോരൻ, സോയാബീൻ കറി, ആവശ്യത്തിന് ചോറ്, പരിപ്പുകറി, ഒരു കഷ്ണം സവാള എന്നിവയടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്ലേറ്റ്. Read More…

