മനോഹരമായ കാഴ്ചകൾ കൊണ്ടും സാഹസികമായ മലയോര പാതകൾ കൊണ്ടും പ്രശസ്തമാണ് സ്പിതി വാലി. പരിചയസമ്പന്നരായ യാത്രക്കാർ പോലും വലിയ വാഹനങ്ങളുമായി പോകാൻ മടിക്കുന്ന ഇത്തരം വഴികളിലൂടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്ന രണ്ട് വിദേശികളെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് മറ്റ് സഞ്ചാരികൾ. ഇംഗ്ലണ്ടിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളാണ് ഒരു ബജാജ് ഓട്ടോറിക്ഷയിൽ ഹിമാചൽ പ്രദേശിലെ ഉയർന്ന മലയോര പാതകൾ താണ്ടി രാജസ്ഥാനിലെ ജൈസാൽമീറിലേക്ക് യാത്ര ചെയ്യുന്നത്. തബോയിൽ നിന്ന് സ്പിതി വാലിയിലെ കാസയിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ വിശാൽ എന്ന ഇന്ത്യൻ സോളോ Read More…

