Oddly News

തിരക്കേറിയ റോഡിൽ പറന്നിറങ്ങി പാരാഗ്ലൈഡർ! കുളുവിലെ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; വിഡിയോ വൈറൽ

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ നിന്നുള്ള ഭയപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു പാരാഗ്ലൈഡർ പൊതുറോഡിന് നടുവിൽ അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നതാണ് സംഭവം. റൈസൺ മേഖലയിലാണ് ഇത് നടന്നതെന്നാണ് റിപ്പോർട്ട്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ ഗ്ലൈഡർ സുരക്ഷിതമായി താഴെയിറക്കാൻ കഴിഞ്ഞതിനാൽ പൈലറ്റ് വലിയൊരു അപകടമാണ് ഒഴിവാക്കിയത്. യാത്രയ്ക്കിടയിൽ പെട്ടെന്ന് കാലാവസ്ഥ മാറിയതിനെ തുടർന്നാണ് റോഡിൽ അടിയന്തിരമായി ഇറക്കേണ്ടി വന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാറ്റിന്റെ ദിശ പെട്ടെന്ന് മാറിയതിനാൽ പാരാഗ്ലൈഡറിന് നിശ്ചയിച്ചിരുന്ന ലാൻഡിംഗ് സ്ഥലത്ത് എത്താൻ Read More…

Featured Oddly News

ഒന്നങ്ങോട്ടോ.. ഇങ്ങോട്ടോ.. ചങ്കുറപ്പുള്ളവര്‍ മാത്രം കാണുക, അഗാധമായ കൊക്കയുടെ അരികിലൂടെ സൈക്കിൾ ഓടിക്കുന്ന യുവാവിന്റെ വീഡിയോ

‘തെറ്റുകൾക്ക് ഇവിടെ സ്ഥാനമില്ല’ (No room for mistakes) എന്ന വരികൾ ഒരു ഫ്രഞ്ച് സ്വദേശിയുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ സത്യമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ കാണുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഇദ്ദേഹം ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഠിനമായ പാതകളിലൂടെ സൈക്കിൾ ചവിട്ടാൻ ഇഷ്ടപ്പെടുന്ന ഫെലിപ്പെ വെർഗാര എന്ന ഈ യുവാവ്, ഫ്രാൻസിലെ ഉയർന്ന മലനിരകളിലെ ഒരു റോഡിലൂടെ സൈക്കിൾ ഓടിക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്. ഉയരമുള്ള മലനിരകളിലൂടെ സൈക്കിൾ ഓടിക്കുന്നത് ഒരു റൈഡറെ സംബന്ധിച്ച് സാധാരണ കാര്യമാണെങ്കിലും, Read More…

Featured Good News

“ആരെ പേടിക്കാൻ?!” 18,000 അടി ഉയരത്തിൽ നിന്ന് സ്കൈഡൈവിംഗ് നടത്തി ഇന്ത്യൻ മുത്തശ്ശൻ; സോഷ്യൽ മീഡിയയിൽ തരംഗം

ഓസ്‌ട്രേലിയയിൽ വെച്ച് 18,000 അടി ഉയരത്തിൽ നിന്ന് സ്കൈഡൈവിംഗ് നടത്തുന്ന ഇന്ത്യൻ മുത്തശ്ശന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രായത്തെ വെല്ലുന്ന ഈ വയോധികന്റെ ധൈര്യത്തെയും ആവേശത്തെയും നെറ്റിസൺസ് ഒന്നടങ്കം അഭിനന്ദിക്കുകയാണ്. അങ്കിത് എന്ന യുവാവാണ് തന്റെ മുത്തശ്ശന്റെ ഈ സാഹസിക വീഡിയോ പങ്കുവെച്ചത്. മുത്തശ്ശന്റെ ആദ്യത്തെ സ്കൈഡൈവിംഗ് അല്ല ഇതെന്നും മുൻപ് അദ്ദേഹം 15,000 അടി ഉയരത്തിൽ നിന്ന് ചാടിയിട്ടുണ്ടെന്നും അങ്കിത് വെളിപ്പെടുത്തി. എന്നാൽ ഇത്തവണ ഓസ്‌ട്രേലിയയിൽ വെച്ച് 18,000 അടി ഉയരത്തിൽ നിന്ന് ചാടി Read More…