ലോകത്ത് യുദ്ധഭീഷണിയും രാഷ്ട്രീയ പ്രതിസന്ധികളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, 1839-ൽ മഹാത്മാഗാന്ധി അഡോൾഫ് ഹിറ്റ്‌ലർക്ക് എഴുതിയ ചരിത്രപ്രധാനമായ കത്ത് വീണ്ടും ചർച്ചയാകുന്നു. രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിന് ആഴ്ചകൾക്ക് മുൻപാണ് ഗാന്ധിജി ഈ കത്തയച്ചത്. അക്കാലത്തെ ഏറ്റവും ക്രൂരനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിറ്റ്‌ലറെ ‘പ്രിയ സുഹൃത്തേ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. അഹിംസയിലൂന്നിയ ഗാന്ധിയൻ ആശയങ്ങൾ ആ കത്തിന്റെ വരികളിൽ ഉടനീളം പ്രകടമായിരുന്നു. 1939 ജൂലൈ 23-നാണ് ഈ കത്തെഴുതിയത്. മാനവികതയുടെ നന്മയ്ക്ക് വേണ്ടി താൻ കടമ നിർവ്വഹിക്കുകയാണെന്ന് Read More…

