മലയാളത്തിൽ ഏറെ പുതുമകളുമായി വന്ന് സൂപ്പര്‍ഹിറ്റായ ചിത്രമായിരുന്നു എബ്രിഡ് ഷൈനിന്റെ സംവിധായക മികവില്‍ ഒരുങ്ങിയ നിവിൻ പോളി നായകനായ ആക്‌ഷൻ ഹീറോ ബിജു. സൂപ്പര്‍ ഡയലോഗുകൾ കൊണ്ടും അഭിനേതാക്കളുടെ മികവ് കൊണ്ടും ഏറെ ജനശ്രദ്ധ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന തരത്തിൽ വാര്‍ത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ ചിത്രത്തിലെ നായക നടൻ നിവിൻ പോളി തന്നെ കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിരിക്കുന്നു. താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് നിവിൻ അറിയിച്ചിരിക്കുന്നത്. “ആക്‌ഷൻ Read More…