തിരുവനന്തപുരം ശ്രീകാര്യത്ത് അഭിരാമിനെ കൊലപ്പെടുത്തിയ സംഭവം കൃത്യമായ ആസൂത്രണത്തോടെയും ഗൂഢാലോചനയോടെയുമാണ് പ്രതികൾ നടപ്പാക്കിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയും (17), കൂട്ടുപ്രതികളായ ഉമർ (23), 18-കാരനായ മറ്റൊരാളും ഒന്നാം പ്രതിയുടെ പെൺസുഹൃത്തും ചേർന്നാണ് ഈ കൃത്യം ആസൂത്രണം ചെയ്തത്. ശനിയാഴ്ച രാവിലെ പെൺസുഹൃത്തിന്റെ മൊബൈൽ ഫോണിൽ നിന്നാണ് അഭിരാമിനെ വീട്ടിൽ നിന്നും വിളിച്ചിറക്കാനുള്ള ആദ്യ സന്ദേശം അയച്ചത്. കൊലപാതകം നടത്തിയാലും പ്രായപൂർത്തിയായിട്ടില്ലെന്ന ആനുകൂല്യം ഉപയോഗിച്ച് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാമെന്ന് പ്രതികൾ മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ Read More…

