കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയുടെ ആദ്യദിനം പ്രതികളെല്ലാവരും ഒരേ വേഷത്തിലാണ് കോടതിയിൽ എത്തിയത്. മുടി പറ്റേ വെട്ടി, താടി വടിച്ച്, കറുത്ത മാസ്‌കും തൊപ്പിയും വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് ഒരേ രൂപത്തിലാണ് പ്രതികളായ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേരും എറണാകുളം സെഷന്‍സ് കോടതിയില്‍ എത്തിയത്. മുഖം മുഴുവൻ മറയ്ക്കുന്ന മാസ്‌ക് ധരിച്ചെത്തിയ പ്രതികളോട് മാസ്‌ക് മാറ്റാൻ കോടതി നിർദേശിക്കുകയായിരുന്നു. ഒരേ വേഷവും മാസ്‌കും സാക്ഷികളിൽ ആശയക്കുഴപ്പം Read More…

