Crime

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പിതാവിന്റെ 18 ലക്ഷം തട്ടി; മകന്‍ അതേ തന്ത്രം ഉപയോഗിച്ച് തുക തിരിച്ചുപിടിച്ചു

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ പിതാവിന്റെ 18 ലക്ഷം രൂപ മകന്‍ തന്ത്രപരമായി ആവിഷ്‌ക്കരിച്ച പദ്ധതിയിലൂടെ തിരിച്ചുപിടിച്ചു. മൂന്ന് വേഷങ്ങള്‍ വരെ കെട്ടിയാടിയാണ് മകന്‍ തട്ടിപ്പ് സംഘത്തിന്റെ കയ്യിലേക്ക് പോയ പണം തിരിച്ചുപിടിച്ചത്. കൂടുതല്‍ നിക്ഷേപത്തിന് ആളുകള്‍ എത്തിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു മകന്‍ റാക്കറ്റുകളെ വീഴ്ത്തിയത്. നിക്ഷേപകരായി മകന്‍ അഭിനയിക്കുകയും ചെയ്തു. ഒടുവില്‍ തന്റെ പിതാവ് സംഘത്തിന് നല്‍കിയ 700,000 ന്യൂ തായ്വാന്‍ ഡോളര്‍ (1821934 രൂപ) വീണ്ടെടുക്കാന്‍ സഹായിച്ചു. ഒരു സ്ത്രീയായി അഭിനയിച്ചായിരുന്നു വൃദ്ധനില്‍ നിന്നും തട്ടിപ്പുകാര്‍ നിക്ഷേപം ഉണ്ടാക്കിയത്. Read More…