അഹമ്മദാബാദ് : ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആവേശകരമായ ഐസിസി ടി20 ലോകകപ്പ് 2026 ഫൈനലിനായുള്ള കാത്തിരിപ്പ് മുറുകവെ, മത്സരത്തിൻ്റെ പരസ്യ നിരക്കുകൾ കുത്തനെ ഉയർന്നു. ഐസിസിയുടെ ഔദ്യോഗിക മീഡിയ അവകാശികളായ ജിയോസ്റ്റാർ (JioStar), ഫൈനൽ മത്സരത്തിനിടെയുള്ള 10 സെക്കൻഡ് പരസ്യ സ്ലോട്ടിന് 50 ലക്ഷം രൂപയാണ് ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യ ഫൈനലിൽ എത്തിയതോടെ, ഈ നിർണായക പോരാട്ടത്തിനിടയിൽ പരസ്യ ഇടം പിടിക്കാൻ ബ്രാൻഡുകൾക്കിടയിൽ വൻ മത്സരമാണ് നടക്കുന്നത്. രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് ആളുകൾ Read More…

