പച്ചക്കറികള്‍ പോഷകങ്ങള്‍ നിറഞ്ഞതും ആരോഗ്യം നല്‍കുന്നതുമാണ് . എന്നാല്‍ ചില പച്ചക്കറികള്‍ ആളുകളില്‍ ഇന്‍ഫ്‌ളെമേഷന് (നീർക്കെട്ട്) കാരണമാകുന്നു.
പരിക്കുകളോടോ അണുബാധകളോടുള്ള ശരീരത്തിലെ പ്രതിരോധ തന്ത്രമാണ് ഇന്‍ഫ്‌ളമേഷന്‍. അക്യൂട്ട് ഇന്‍ഫ്‌ളമേഷന്‍ വേഗം സുഖപ്പെടുത്താവുന്നതും കുറച്ച് കാലത്തേക്ക് ഉണ്ടാകുന്നതുമാണ്. ക്രോണിക് ഇന്‍ഫ്‌ളെമേഷന്‍ ഒരുപാട് കാലം നിലനിക്കുന്നതും പ്രമേഹം, ഹൃദ്രോഹം എന്നിവയ്ക്ക് സാധ്യതയുള്ളതുമാണ്. പ്രോസസ് ചെയ്ത പഞ്ചസാര, ട്രാന്‍സ്ഫാറ്റുകള്‍, റിഫൈന്‍ഡ് കാര്‍ബ്‌സ് എന്നിവയെല്ലാം ഇന്‍ഫ്‌ളെമേഷന് കാരണമാകുന്നു. ചില പച്ചക്കറികളും ഇത്തരത്തില്‍ ഇന്‍ഫ്‌ളെമേഷന് കാരണമാകുന്നുണ്ട്.
തക്കളിയില്‍ സൊളാനിന്‍, ലെക്റ്റിന്‍ എന്നിവയുണ്ട്. ഉദരപാളിയെ ഇവ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത് റുമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഉള്ളവരില്‍ സന്ധിവേദന കൂട്ടും.
മുള വന്ന പച്ച നിറത്തിലുള്ള ഉരുളക്കിഴങ്ങില്‍ സൊളാനിനുണ്ട്. ഇവ വറക്കുമ്പോള്‍ അക്രിലാമൈഡ് എന്ന സംയുക്തം ഉല്‍പാദിപ്പിക്കുന്നു. ഇത് പിന്നീട് ഓക്‌സീകരണ സമ്മര്‍ദത്തിന് കാരണമാകും. വേവിച്ചോ ബേക്ക് ചെയ്‌തോ ഉരുളകിഴങ്ങ് ഉപയോഗിക്കാം. മുളച്ച ഉരുളക്കിഴങ്ങ് ഒഴിവാക്കുക.
വഴുതനങ്ങയിലും സോളാനിന്‍, ഹിസ്റ്റമിന്‍ എന്നിവയുണ്ട്. ഹിസ്റ്റമിന്‍ ഇന്‍ടോളറന്‍സ് ഉള്ളവരില്‍ തലവേദന,ചര്‍മത്തില്‍ ചുവന്ന പാടുകൾ എന്നിവ ഉണ്ടാക്കുന്നു.
മുളക്, കാപ്‌സിക്കം എന്നിവയില്‍ കാപ് സെയ്‌സിന്‍ ഉണ്ട്. ഇത് ചിലരില്‍ ദഹന പ്രശ്‌നത്തിന് കാരണമാകുന്നു. ചിലരിൽ സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ അധികരിക്കാൻ കാരണമാകും.
സവാളയിലും ഒരുപാട് ഫെര്‍മെന്റബിള്‍ കാര്‍ബ്‌സ് ഉണ്ട്. ഇവ ബ്ലോട്ടിങ്ങിനും ഉദരത്തിലെ ഇന്‍ഫ്‌ളെമേഷനും കാരണമാകുന്നു. വെളുത്തുള്ളിയിലും fodmap ധാരളമുണ്ട്. പൂര്‍ണമായി ദഹിക്കാത്ത ചെറുകുടല്‍ ആഗിരണം ചെയ്യാത്ത പഞ്ചസാരയാണിവ. ഇവ ദഹിക്കാത്തതിനാൽ ബ്ലോട്ടിങ്ങും വയറുവേദനയും ഉണ്ടാക്കും.
ചീരയില്‍ ഓക്‌സലേറ്റുകളുണ്ട്. വൃക്കയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സിസ്റ്റമിക് ഇന്‍ഫ്‌ളെമേഷനിലേക്ക് നയിക്കാം. ചോളത്തില്‍ ലെക്റ്റനുകളുണ്ട്. ഇത് കൂടിയ അളവിലെത്തിയാല്‍ ഉദരഭിത്തിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
കൂണില്‍ പൂപ്പലും മൈക്കോടോക്‌സിനുകളുമുണ്ട്. ഇത് പ്രതിരോധ പ്രതികരണത്തിന് കാരണമാകുന്നു. ദോഷകരമായ പച്ചക്കറിയെ തിരിച്ചറിയാനായി സാധിക്കും. എലിമിനേഷന്‍ ഡയറ്റ് ഇന്‍ഫ്‌ളെമേഷനു കാരണമാകുമെന്ന് കരുതുന്ന പച്ചക്കറികള്‍ 2 മുതല്‍ 4 ആഴ്ചവരെ ഒഴിവാക്കുക. ഒരു സമയം ഒന്ന് എന്ന രീതിയില്‍ ഉപയോഗിച്ച് തുടങ്ങുക. ഭക്ഷണം കഴിച്ചതിന് ശേഷം സന്ധിവേദന, ക്ഷീണം എന്നിവയുണ്ടോയെന്ന് പരിശോധിക്കുക. ഉപദ്രവകാരികളായി സംയുക്തങ്ങളുടെ അളവ് കുറയ്ക്കാനായി വറക്കുന്നതിന് പകരമായി ആവിയില്‍ വേവിക്കാം.