Health

അമിതമായി റീല്‍ കാണുന്നവരാണോ? സൂക്ഷിക്കുക! ചെറുപ്പക്കാരെ ബാധിക്കുന്ന ബ്രെയ്ന്‍ ഫോഗ് ?

കാര്യമായി എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പറഞ്ഞുവന്ന വിഷയം മറന്നുപോവുക. വാഹനത്തിന്റെ കീ എവിടെ വച്ചെന്നു മറക്കുക. ഫോണെടുത്തിട്ട് അതെല്ലാം മറന്ന് റീല്‍ നോക്കി ഇരിക്കുക. സമൂഹ മാധ്യമങ്ങളിലെ റീല്‍ സ്‌ക്രോളിങ് ഒരുപക്ഷെ ബ്രെയ്ന്‍ഫോഗിന് കാരണമായേക്കാം. ക്ഷീണം , ശ്രദ്ധയില്ലായ്മ, ഓര്‍മക്കുറവ് തുടങ്ങിയവയെല്ലാം കാരണം മസ്തിഷ്‌കം ആശയക്കുഴപ്പത്തിലാകുന്ന അവസ്ഥയാണ് ബ്രെയ്ന്‍ ഫോഗ്.

പ്രിയപ്പെട്ട പരമ്പരകള്‍ കാണുന്നത്, അന്തമായ ഇന്‍സ്റ്റഗ്രാം സ്‌ക്രോളിങ്,സമ്മര്‍ദം നിറഞ്ഞ ജോലി സാഹചര്യങ്ങള്‍ എന്നിവയെല്ലാം മേല്‍ പറഞ്ഞ ബ്രെയ്ന്‍ ഫോഗിന് കാരണമായേക്കാം. സോഷ്യല്‍ മീഡിയയിലെ ഒരോ സ്‌ക്രോളിങ്ങും നല്‍കുന്ന ചിന്താഭാരം, വര്‍ദ്ധിപ്പിക്കുന്ന ഉത്കണ്ഠയുണ്ടാക്കുന്ന കാര്യങ്ങളെല്ലം ഡിജിറ്റല്‍ ഓവര്‍ലോഡിനും കാരണമാകും.

റീല്‍സുകളിലെ ആകാംക്ഷനിറയ്ക്കുന്ന, ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ ഡോപമെന്‍ ഉത്പാദിപ്പിക്കും. ഇത് തത്കാല സന്തോഷം, ആകാംക്ഷ എന്നിവ ലഭിക്കാനായി കാരണമാകുമെന്നും ഇത് തുടരുന്നതിലൂടെ നമ്മള്‍ ക്ഷീണതരാകുകയും ചെയ്യും.

സമൂഹ മാധ്യമങ്ങള്‍ക്കും ഇലക്ട്രോണിക് ഉപകരണത്തിന്റെ ഉപയോഗം കുറയ്ക്കുകയും പഞ്ചസാര കഫിന്‍ തുടങ്ങിയവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയും വേണം. പസിലുകള്‍, പുതിയ ഹോബികള്‍ , ഭാഷ എന്നിവയാല്‍ നിങ്ങളുടെ തലച്ചോറിനെ ജോലിയെടുപ്പിക്കുകയെന്നത് പരീക്ഷിക്കാം.

കൂട്ടത്തില്‍ വ്യായാമവും ചെയ്യുക. ഇത് സമ്മര്‍ദം കുറയ്ക്കുന്നതിന് സഹായകമാകും. നന്നായി ഉറങ്ങുക. കാര്യങ്ങള്‍ അപകടകരമാണെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക എന്നീ മാർഗങ്ങൾ ബ്രെയ്ൻ ഫോഗിനെ മറികടക്കാന്‍ അവലംബിക്കാം.

Leave a Reply

Your email address will not be published. Required fields are marked *