ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ അരങ്ങേറ്റ മത്സരത്തില്‍ ബംഗ്‌ളാദേശിനെ പിടിച്ചുകെട്ടിയെങ്കിലും ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചത് അക്‌സര്‍ പട്ടേലിന് നഷ്ടമായ ഹാട്രിക്കായിരുന്നു. ഫെബ്രുവരി 20 വ്യാഴാഴ്ച ഫസ്റ്റ് സ്ലിപ്പില്‍ ഏറ്റവും എളുപ്പമുള്ള ഒരു ക്യാച്ച് നായകന്‍ രോഹിത്ശര്‍മ്മ കൈവിട്ടതോടെയാണ് സ്പിന്നര്‍ അക്സര്‍ പട്ടേലിന് തിരിച്ചടിയായത്.
ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തില്‍ അക്സര്‍ പട്ടേല്‍ ഞെട്ടിപ്പിക്കുന്ന ആദ്യ സ്‌പെല്‍ എറിഞ്ഞു. തന്റെ ആദ്യ ഓവറില്‍ തന്നെ തന്‍സീദ് ഹസനെയും മുഷ്ഫിഖുര്‍ റഹീമിനെയും പുറത്താക്കിയ അക്‌സര്‍ അടുത്ത വിക്കറ്റിനായി ഒരുങ്ങുമ്പോഴായിരുന്നു ക്യാച്ച് രോഹിത്ശര്‍മ്മ കൈവിടുകയായിരുന്നു.
ബംഗ്ലാദേശിനെതിരെ അക്ഷര്‍ മികച്ച ബൗളിംഗ് അഴിച്ചുവിട്ടപ്പോള്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മൂന്ന് സ്ലിപ്പുകള്‍ കൊണ്ടുവന്ന് സ്പിന്നര്‍ക്ക് മൂന്നാം വിക്കറ്റ് എടുക്കാനുള്ള മികച്ച അവസരം നല്‍കി. ഒന്നും രണ്ടും സ്ലിപ്പില്‍ രോഹിതും ശുഭ്മാന്‍ ഗില്ലും ലെഗ് സ്ലിപ്പില്‍ ശ്രേയസ് അയ്യരും നിന്നു. ബംഗ്ലാദേശിനെ ആടിയുലച്ച അക്സര്‍ മറ്റൊരു മനോഹരമായ പന്ത് പുറത്തേക്ക് എറിഞ്ഞു, ജാക്കര്‍ അലിയു എഡ്ജ് ചെയ്ത പന്ത് പിടിക്കാന്‍ ഏറെ സമയം ഉണ്ടായിരുന്നെങ്കിലും അവസരം നായകന്‍ തന്നെ പാഴാക്കി.
മത്സരത്തിന്റെ ആദ്യ ഓവറില്‍ ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തു. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മുഹമ്മദ് ഷമിയും ഹര്‍ഷിത് റാണയും ആദ്യ കുറച്ച് ഓവറുകളില്‍ ആധിപത്യം പുലര്‍ത്തി. പേസും സീം ചലനവും കൊണ്ട് ടോപ് ഓര്‍ഡറിനെ ബുദ്ധിമുട്ടിച്ച ബൗളര്‍മാരില്‍ ഷമിയായിരുന്നു മുന്നില്‍. ബൗളിംഗ് ആക്രമണത്തില്‍ ആദ്യ മാറ്റമായിട്ടാണ് അക്‌സര്‍ വന്നത്.
പേസര്‍മാര്‍ക്ക് ശേഷം മികച്ച പ്രകടനം തുടര്‍ന്നു. ആദ്യ 10 ഓവറില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തി, ബംഗ്ലാദേശിന്റെ പകുതിയോളം പേരെ അവര്‍ തിരിച്ചയച്ചു. രസകരമെന്നു പറയട്ടെ, മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ ബൗളര്‍മാരെ സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പിച്ചില്‍ ബംഗ്ലാദേശ് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തിരഞ്ഞെടുക്കുകയായിരുന്നു.