വെറും ഒരു ദിവസം മിക്സി പണിമുടക്കിയാല്‍ അന്നത്തെ ദിവസം മുഴുവന്‍ ആകെ കഷ്ടത്തിലാകും. മിക്സിയില്‍ മൂര്‍ച്ച ഇല്ലാത്ത ബ്ലേയ്ഡാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ കടയില്‍ പോകാതെ തന്നെ മിക്സിയുടെ ബ്ലേയ്ഡ് വീട്ടില്‍ തന്നെ മൂര്‍ച്ച കൂട്ടിയാല്‍ എങ്ങനെയുണ്ടാകുമെന്ന് നോക്കാം. ഇവിടുത്തെ താരം മറ്റാരുമല്ല ഫോയില്‍ പേപ്പറാണ്.
മിക്സിയുടെ ജാറിലേക്ക് കത്രിക ഉപയോഗിച്ച് ഫോയില്‍ പേപ്പര്‍ ചെറുതായി മുറിച്ചിടാം. അത് ജാറിന്റെ പകുതിയോളം വേണം. മിക്സിയില്‍ രണ്ട് മൂന്ന് തവണ ഇത് അരയ്ക്കണം. അധികം വൈകാതെ മിക്സിയുടെ ബ്ലേയ്ഡിന്റെ മൂര്‍ച്ച കൂടിയതായി അറിയാന്‍ പറ്റും. അത് കൂടാതെ മിക്സിയുടെ ജാറിലേക്ക് ഉപ്പ് പൊടി ചേര്‍ത്ത് നന്നായി അരച്ചാലും ബ്ലേയ്ഡിന്റെ മൂര്‍ച്ച വര്‍ധിക്കും.
ഇനി മിക്സിയിലെ ഒച്ച കുറയ്ക്കാനും ചില സൂത്രപണികളുണ്ട്. ഒച്ച കൂടുന്നത് എല്ലായ്പോഴും മിക്സിയുടെ പ്രശ്നം കൊണ്ടായിരിക്കണം എന്നില്ല . ചുവരിനരികിലാണ് മിക്സി വയ്ക്കുന്നതെങ്കില്‍ ശബ്ദം പ്രതിധ്വനിച്ച് വലിയ ഒച്ചയായി കേള്‍ക്കാം. മിക്സി അതിനാല്‍ അടുക്കളയുടെ മധ്യഭാഗത്തായി വയ്ക്കുക.
രണ്ടാമത്തെ മാര്‍ഗം കട്ടിയുള്ള ടവ്വലോ മാറ്റോ വിരിച്ചതിന് ശേഷം മുകളില്‍ വയ്ക്കുക. കൂടാതെ അസമമായ പ്രതലങ്ങള്‍ വൈബ്രേഷനുകള്‍ക്ക് കാരണമാകുകയും ഒച്ച കൂട്ടുകയും ചെയ്യും.
മിക്സര്‍ ഓഫ് ചെയ്ത് അണ്‍പ്ലഗ് ചെയ്തിന് ശേഷം അറ്റാച്ച്മെന്റുകള്‍ ബീറ്ററുകള്‍ , മിക്സിംഗ് ബൗള്‍ തുടങ്ങിയ പല ഘടകങ്ങള്‍ പരിശോധിക്കുക. അവയൊന്നും ലൂസല്ല എന്ന് ഉറപ്പ് വരുത്തുക. ചില മിക്സറുകള്‍ക്ക് ലൂബ്രിക്കേഷന്‍ ആവശ്യമായി വരുന്ന ഗിയറോ ചലിക്കുന്ന ഭാഗങ്ങളോ കാണും. ലൂബ്രിക്കേഷന്‍ ആവശ്യമാണോ എന്നും മിക്‌സറിന് ഏത് തരത്തിലുള്ള ലൂബ്രിക്കെന്റാണ് അനുയോജ്യമെന്നും നിര്‍ണ്ണയിക്കാന്‍ നിര്‍മാതാക്കളുടെ നിര്‍ദേശങ്ങള്‍ പരിശോധിക്കുക.
കാലങ്ങള്‍ കഴിയുമ്പോള്‍ മിക്സിയുടെ ജാറില്‍ അവശിഷ്ടങ്ങളും ഭക്ഷ്യ വസ്തുക്കളും അടിഞ്ഞുകൂടും. മിക്സറും അറ്റാച്ചുമെന്റുകളും എപ്പോഴും വൃത്തിയാക്കുകയെന്നത് ശീലമാക്കുക. അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടാനായി സാധ്യതയുള്ള ബീറ്റര്‍ ഷാഫ്റ്റ് പോലുള്ള ഭാഗങ്ങള്‍ക്ക് പ്രത്യേകമായി ശ്രദ്ധ നല്‍കണം.