Celebrity

പിങ്ക് ഗൗണില്‍ ഗംഭീര ലുക്കില്‍ നവ്യ ; സൗന്ദര്യ റാണിയെന്ന് ആരാധകര്‍

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്.

ഏത് വസ്ത്രവും യോജിയ്ക്കുന്നൊരു താരം കൂടിയാണ് നവ്യ നായര്‍. പ്രായം കൂടിയെങ്കിലും താരത്തിന്റെ സൗന്ദര്യത്തിനും ലുക്കിനും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നവ്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. മള്‍ബറി പിങ്ക് നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചിരിയ്ക്കുന്നത്. ഇതോടൊപ്പം ഗൗണിന്റെ അതേ നിറത്തിലുള്ള മോതിരവും കമ്മലുമാണ് നവ്യ ധരിച്ചിരിയ്ക്കുന്നത്. ഗംഭീര ലുക്കാണ്, മനോഹരമായിരിയ്ക്കുന്നു, സൗന്ദര്യ റാണി എന്നൊക്കെയുള്ള കമന്റുകളാണ് ആരാധകര്‍ ചിത്രത്തിന് താഴെ കുറിയ്ക്കുന്നത്.

വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്തെങ്കിലും നവ്യ സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. ജാനകി ജാനേ എന്ന ചിത്രമാണ് നവ്യയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. അടുത്തിടെ നവ്യ സ്വന്തമായി ഒരു നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു. മാത്രമല്ല നൃത്ത വേദികളിലും നവ്യ സജീവമാണ്. സൂര്യ ഫെസ്റ്റിവലിലും താരം പങ്കെടുത്തിരുന്നു.

https://www.instagram.com/p/CyP0BtGL3SB/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==