3000 വര്‍ഷത്തിന് മുന്‍പത്തെ യൂറോപ്യന്‍മാര്‍ ഇന്നത്തെ യൂറോപ്യന്മാരില്‍ നിന്നും കാഴ്ചയിൽ വ്യത്യസ്‌തരായിരുന്നുവെന്നാണ് പുതിയ പഠനം. ഇവരുടെ നിറം ഇരുണ്ടതായിരുന്നു. നീലക്കണ്ണുകളും ഇവര്‍ക്കുണ്ടായിരുന്നു.
ചരിത്രാതീത കാലത്ത് ബ്രിട്ടനില്‍ താമസിച്ചിരുന്ന ആദിമനിവാസികളില്‍ നിന്നും ലഭിച്ച പ്രശസ്തമായ അസ്തികൂടമാണ് ചെഡ്ഡാര്‍ മാന്‍. ഇയാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏതാണ്ട് 10000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജീവിച്ചിരുന്നത്. ഈ ആദിമനിവാസികൾക്കാവട്ടെ ഇരുണ്ട നിറമായിരുന്നുവെന്ന് മുമ്പ് അറിയുന്ന കാര്യമാണ്. 3000 വര്‍ഷം പിന്നിട്ടതിന് ശേഷവും വലിയ മാറ്റങ്ങള്‍ രൂപത്തിലും നിറത്തിലും യൂറോപില്‍ സംഭവിച്ചിരുന്നില്ല.
ആഫ്രിക്കയിൽ ഉത്ഭവിച്ച മനുഷ്യവംശം യൂറോപ്പ് പോലെ സൂര്യപ്രകാശം കുറഞ്ഞ മേഖലയില്‍ എത്തിയെന്നാണ് അധുനിക നരവംശശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന സിദ്ധാന്തം. വൈറ്റമിന്‍ ഡി കൂടുതല്‍ ഉത്പാദിപ്പിക്കാനായി യൂറേപ്പിലെത്തിയവരുടെ നിറം അധികം വെളുത്തതാകാനായി ആരംഭിച്ചുവെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
പെട്ടെന്നാണ് ഈ മാറ്റം സംഭവിച്ചതെന്ന് കരുതുന്നു. ഒരുപാട് കാലത്തിന് ശേഷമാണ് ഇന്ന് കാണുന്ന രീതിയില്‍ യൂറോപ്യന്‍ മനുഷ്യരെത്തിയതെന്നാണ് കാര്യമാണ് പഠനം മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ഈ പഠനം ഇതുവരെ ശാസ്ത്രീയ ജേണലില്‍ പ്രസദ്ധീകരിട്ടില്ല.
ആദിമമനുഷ്യ കാലഘട്ടത്തിലും നരഭോജികളുണ്ടായിരുന്നു. ഇവരില്‍ പ്രശസ്തമാണ് ചെഡ്ഡാറിലെ ഗൗഘ്‌സ് ഗുഹ. നരഭോജികളുടെ ഗുഹയെന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.115 മീറ്റര്‍ ആഴവും 3.4 കിലോമീറ്റര്‍ നീളവുമുള്ള ഗുഹയാണിത്. 1903ല്‍ ഇവിടെ പര്യവേക്ഷണത്തിന് എത്തിയ ശാസ്ത്രജ്ഞര്‍ ഒരു പുരുഷന്റെ അസ്ഥികൂട അവശേഷിപ്പുകള്‍ കണ്ടെത്തി. ഇതായിരുന്നു ചെഡ്ഡാര്‍ മാന്‍.
ഇത് ഒരുപാട് പഴക്കമുള്ളതായിരുന്നു. 7150 ബിസിയില്‍ ജീവിച്ചുിരുന്ന ആളായിരുന്നു ഇതെന്ന് പിന്നീടുള്ള പരീക്ഷണങ്ങളില്‍ തെളിഞ്ഞു. ബ്രിട്ടനില്‍ നിന്നും കണ്ട് കിട്ടിയിട്ടുള്ള ഏറ്റവും പഴക്കം ചെന്ന മനുഷ്യഫോസില്‍ കൂടിയായിരുന്നു ചെഡ്ഡര്‍ മാന്‍. അയാൾ വളരെ ക്രൂര ആക്രമണത്തിന് വിധേയനായിയാണ് കൊല്ലപ്പെട്ടത്. പിന്നീട് 1992 വരെയുള്ള കാലഘട്ടം വരെ ഈ ഗുഹയില്‍ പര്യവേക്ഷണങ്ങള്‍ നടന്നു.