കഴുത്തിലെ വെള്ളിമാല വെറും അലങ്കാരം മാത്രമല്ല. ചിലപ്പോഴൊക്കെ അത് ജീവനും രക്ഷിച്ചെന്ന് വരാം. ഒരു വെടിയുണ്ടയെ അതിജീവിച്ചതിന് ശേഷം, കഴുത്തിലെ വെള്ളി മാലയ്ക്ക് നന്ദി പറഞ്ഞ്, ജീവനോടെയിരിക്കുന്ന ഒരു പ്രദേശവാസിയുടെ വിശേഷം പങ്കുവെച്ചിരിക്കുന്നത് കൊളറാഡോയിലെ കൊമേഴ്സ് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ആണ്. അവരുടെ ഫേസ്ബുക്ക് ലിങ്കുകളില്‍ ഒരു ചെറിയ ലോഹക്കഷണം അടങ്ങിയ രക്തം പുരണ്ട ലോഹ മാലയുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മറ്റൊരു വ്യക്തിയുമായി രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അയാള്‍ വെടിയുതിര്‍ക്കുകയും ചെയ്തെങ്കിലൂം കഴുത്തിലെ വെള്ളിമാല ഈ വെടിയുണ്ടയെ കഴുത്തില്‍ തുളച്ചുകയറുന്നതില്‍ നിന്നും തടഞ്ഞു. വെടിയുണ്ട ഇരയുടെ കഴുത്തില്‍ തുളച്ചുകയറുമായിരുന്നു, മാരകമായി വെടിയേറ്റ മുറിവ് ചെറിയ ചതവോടു കൂടിയ മുറിവാക്കി മാറ്റി. തര്‍ക്കത്തിനിടെ എതിരാളി 22 കാലിബര്‍ ബുള്ളറ്റ് തൊടുത്തുവിട്ടു. അയാള്‍ ധരിച്ചിരുന്ന ചങ്ങലയില്‍ അത് കുടുങ്ങിയില്ലായിരുന്നെല്ലെങ്കില് ഇരയുടെ കഥ തന്നെ അവസാനിക്കുമായിരുന്നു,” പോലീസ് എഴുതി.
ഇരയുടെ ഭാഗ്യം ‘അവിശ്വസനീയം’ എന്നാണ് പോലീസ് വിശേഷിപ്പിച്ചത്. ചില ഫേസ്ബുക്ക് ഉപയോക്താക്കള്‍ അതിനെ ദൈവിക ഇടപെടല്‍ എന്ന് വിളിക്കുന്നു. അതേസമയം ഈ മാല പൂര്‍ണ്ണമായും വെള്ളിയായിരുന്നുമില്ല. ശുദ്ധമായ വെള്ളി മൃദുവായ ലോഹമായതിനാല്‍ ഇത് ഏറ്റവും കടുപ്പമേറിയ മറ്റൊരു ലോഹത്തില്‍ വെള്ളി പൂശിയതായിരുന്നെന്ന് കൊമേഴ്സ് സിറ്റി പോലീസ് പറഞ്ഞു. തനി വെള്ളിയായിരുന്നെങ്കില്‍ ബുള്ളറ്റ് എളുപ്പത്തില്‍ തുളച്ചുകയറുമായിരുന്നു. കട്ടിയേറിയ ലോഹമായിരുന്നതിനാല്‍ വേഗത്തില്‍ വരുന്ന വെടിയുണ്ടയെ അത് പ്രതിരോധിച്ചു.