Oddly News

മൂന്നടി ഉയരം, ചെറിയ തലച്ചോറും വലിയ കാലുകളുമുള്ള ഹോബിറ്റ്; വിചിത്രമനുഷ്യന്‍ ഫ്ളോറസ് ദ്വീപിലുണ്ടോ?

ഇന്തൊനീഷ്യ ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹ രാജ്യമാണ്. ഇവിടുത്തെ ഫ്‌ളോറസ് ദ്വീപ് നരവംശ ശാസ്ത്രജ്ഞര്‍ക്കിടയില്‍ വളരെ പ്രശസ്തമാണ്. ആദിമ നരവംശമായ ഹോമോ ഫ്ളോറെന്‍സിസ് ഇവിടെയാണുള്ളത്. ഹോബിറ്റ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ പൂര്‍വിക മനുഷ്യന് മൂന്നടിയാണ് ഉയരമുള്ളത്. ഇതിന് ചെറിയ തലച്ചോറും വലിയ കാലുകളുമാണുള്ളത്. എവിടെ നിന്നാണ് ഈ വംശപരിണാമം സംഭവിച്ചതെന്ന് ഇന്നും അറിയില്ല. ഹോബിറ്റ് ഇന്തൊനീഷ്യയില്‍ ഇപ്പോഴുമുണ്ടാകാമെന്ന വാദം ഒരു ശാസ്ത്രജ്ഞന്‍ മുന്നോട്ട് വെച്ചിരുന്നു.
ഈ ദ്വീപില്‍ ഇടയ്ക്കിടെ കാണപ്പെടുന്നുവെന്ന് പറയപ്പെടുന്ന ആള്‍ക്കുരങ്ങുമനുഷ്യന്‍ ഹോബിറ്റ് വംശത്തില്‍പ്പെട്ട ആരോ ആണെന്നുമാണ് നരവംശ ശാസത്രജ്ഞനായ ഗ്രിഗറി ഫോര്‍ത്ത് പറയുന്നത്. .

ഏതാണ്ട് 1984 മുതല്‍ തന്നെ ഇദ്ദേഹം ഫ്ലോറസ് ദ്വീപില്‍ ഗവേഷണം നടത്തുന്നുണ്ട്. ഫ്ളോറസ് ദ്വീപിലെ ഒരു ഗുഹയില്‍ നിന്ന് കുറേ ആദിമ എല്ലുകള്‍ കണ്ടെത്തി അവ പരിശോധിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. ഏതാണ്ട് 20 ലക്ഷത്തോളം പേര്‍ ഈ ദ്വീപില്‍ ജീവിക്കുന്നുണ്ട്. എന്നാല്‍ ഇത്രയും ആളുകള്‍ പാര്‍ക്കുന്ന ഒരിടത്ത് വിചിത്രരൂപിയായ ആദിമ മനുഷ്യന് ആരുടെയും കണ്ണില്‍പ്പെടാതെ ജീവിക്കാന്‍ പാടാണെന്നാണ് മറ്റ് ചില ശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *