Health

വരുമോ ലോകത്തെ വിറപ്പിച്ച് മറ്റൊരു മഹാമാരി? അറിയാം പുതിയ ബാറ്റ് വൈറസിനെ പറ്റി

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന പുതിയ കൊറോണ വൈറസായി എച്ച് കെ യു 5 – കോവി 2 മറ്റൊരു മഹാമാരിക്ക് കാരണമാകുമോയെന്ന ആശങ്ക പങ്കുവച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ഇപ്പോള്‍ ആശങ്കയ്ക്ക് കാരണമായിരിക്കുന്നത് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഒരു കൂട്ടം ഗവേഷകര്‍ പുറത്ത് വിട്ട പുതിയ പഠനഫലമാണ്.

ഗവേഷണം നടത്തുന്നത് ബാറ്റ് വുമന്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിഖ്യാത വൈറോളജിസ്റ്റ് സെങ്- ലീ ഷീയുടെ നേതൃത്വത്തിലാണ്. സാര്‍സ് മഹാമാരി, മെര്‍സ്, കോവിഡ് എന്നിവയുടെ ഉത്ഭവം കണ്ടെത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ശാസ്ത്രജ്ഞരില്‍ ഒരാളാണ് സെങ്.

കോവിഡിന് സമാനമായി മനുഷ്യരുടെ എസിഇ2 കോശങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന വൈറസാണ് എച്ച്‌കെയു5 കോവിയുവെന്ന് സെല്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ പറയുന്നു. വവ്വാലുകളിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇത് വരെ മനുഷ്യരില്‍ ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിന്റെ മറ്റൊരു വകഭേദമായ എച്ച് കെയു കോവി 2 ആകട്ടെ മനുഷ്യരിലെ എസിഇ -2 റിസപ്റ്റര്‍ പ്രോട്ടീനുകളെയാണ്‌ കോശങ്ങള്‍ക്കുള്ളിലേക്കുള്ള പ്രവേശനത്തിന് ഉപയോഗപ്പെടുത്തുന്നത്.

എച്ച് കെയു – കോവി 2 മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം ഉണ്ടാക്കുന്ന വൈറസിന് സമാനമാണെന്ന് നെഫ്രോണ്‍ ക്ലിനിക് ചെയര്‍മാന്‍ ഡോ സഞ്ജീവ് ബാഗൈ പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. വ്യാപകമായി പടരാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

എസിഇ 2 റിസപ്റ്ററുകളെ ഉപയോഗപ്പെടിത്തുമെങ്കിലും കാര്യക്ഷമതയുടെകാര്യത്തില്‍ എച്ച് കെയു – കോവി 2 സാര്‍സ് കോവി -2നെ അപേക്ഷിച്ച് മികച്ചതല്ലെന്നും ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേന്‍ അസോസിയേറ്റ് ഫെലോ ഡോ കെ എസ് ഉപലബ്ദ് ഗോപാലും അഭിപ്രായപ്പെടുന്നുണ്ട്.ആശങ്കയ്ക്ക് വകയില്ലെന്ന് അദ്ദേഹവും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *